ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ സൈഫുദ്ദീന്‍ മണ്ഡലിനെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഏലപ്പാറയിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഥമിക പരിശോധനയില്‍ കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി. മനുവിനൊപ്പം താമസിച്ചിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി സൈഫുദ്ദീന്‍ മണ്ഡലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശേഷം നാടുവിടാന്‍ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്ന ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു.




