ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയ വിവരങ്ങള്‍ പുറത്ത് വരും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സാംസ്‌കാരിക വകുപ്പ് വെട്ടിയ വിവരങ്ങള്‍ പുറത്ത് വരും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വിവരാവകാശ കമ്മീഷന്‍ പരിശോധിക്കുന്നു. സാംസ്‌കാരിക വകുപ്പ് ഓഫീസര്‍ വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്. 112 ഖണ്ഡികകളാണ് സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയത്.

അപേക്ഷകരെ 11 ഖണ്ഡികകള്‍ ഒഴിവാക്കിയ കാര്യം അറിയിക്കാതിരുന്നത് പിഴവ് എന്ന് വിവരാവകാശ കമ്മിഷന്‍. സാംസ്‌കാരിക വകുപ്പ് ഓഫീസറുടെ മാപ്പ് അംഗീകരിച്ചിട്ടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു. ഹേമ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്‌കാരിക വകുപ്പുമായി വീണ്ടും ചര്‍ച്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ കൂടുതല്‍ വിവരങ്ങള്‍ ഇതിനുശേഷം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാമന്ന് ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു.

റിപ്പോര്‍ട്ടിലെ 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളും 49 മുതല്‍ 53 വരെയുള്ള പേജുകളുമാണ് അപേക്ഷകരെ അറിയിക്കാതെ ഒഴിവാക്കിയത്. 295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. കമ്മിഷന്‍ നേരിട്ട് വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകള്‍ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകര്‍ക്കു നല്‍കിയിരുന്നു. ഈ പട്ടികയില്‍ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതിനെതിരെ പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...