ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു കാറു മുങ്ങിയത്.

ദുരന്ത നിവാരണ സേനയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ആളുകൾ അടിപ്പാതയിൽ കുടുങ്ങിയിരുന്നു എന്നാണ് വിവരം.ഭാനുവിന്റെ കുടുംബാം​ഗങ്ങളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി കണ്ടു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാം​ഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു

നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. മഴയെ തുടര്‍ന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായി.

മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

.മല്ലേശ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ബംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...