ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫയിൽ

പൂക്കാട്ടിരി : മലപ്പുറം ,പാലക്കാട് മേഖല (റീജിയൺ 2) ഹെവൻസ് ഫെസ്റ്റ് പൂക്കാട്ടിരി സഫ ഹെവൻസ് സ്കൂളിൽ വെച്ച് ഡിസംബർ 09 ന് നടക്കും.14 സ്ഥാപനങ്ങളിൽ നിന്നായി 400 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കുരുന്നുകളുടെ ഖുർആൻ പാരായണനം , ഹിഫ്ള് , ആംഗ്യപ്പാട്ട്, കഥ പറയൽ, പദ്യം ചൊല്ലൽ, പ്രസംഗം, മാർച്ചിങ് സോങ്, സംഘഗാനം, ഒപ്പന, നാടൻപാട്ട്, ക്വിസ്, കോലാട്ടം, തുടങ്ങിയ മത്സരങ്ങർ നടക്കും പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികൾ : ജമാത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് ഡോ: നഹാസ് മാള, ഹെവൻസ് പ്രി സ്കൂൾ സംസ്ഥാന ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ (മുഖ്യ രക്ഷാധികാരികൾ ) , സഫ സ്ഥാപനങ്ങളുടെ ചെയർമാൻ യാസിർ .വി . പി ( ചെയർമാൻ ) , അബ്ദുറഹിമാൻ ഫാറൂക്കി , ഹഫ്സ പാഷ ( വൈസ് ചെയർമാൻ ) ഷമീർ യു.എ ( ജനറൽ കൺവീനർ ) , മിക് ദാദ് ( കൺവീനർ )

ഹെവൻസ് സംസ്ഥാന ഡയരക്ടർ അനീസുദ്ദീൻ . സി.എച്ച് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഹെവൻസ് സെക്ഷൻ ഹെഡ് ടി.എം യൂനുസ്, ഹെവൻസ് ഫെസ്റ്റ് ഇൻചാർജ് സിദ്ദിക്കുൽ അക്ബർ, സഫ ഹെവൻസ് മേധാവി സജ്ന. കെ ച്ച് , ഡയരക്ടർ അബ്ദുൽ റഷീദ് പാലാറ എന്നിവർ സംസാരിച്ചു . സഫ ഹെവൻസ് മാനേജർ ഷമീർ യു എ സ്വാഗതവും , പൊന്നാനി ഹെവൻസ് മാനേജർ അബുദുറഹിമാൻ ഫാറൂക്കി നന്ദിയും രേഖപ്പെടുത്തി. വിവിധ കമ്മിറ്റി കൺവീനർമാരെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

spot_img

Related news

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സിന്റെ മനുഷ്യാവകാശ സംഗമവും സെമിനാറും നടത്തി

നാഷ്ണല്‍ ഹുമണ്‍ റൈറ്റ്‌സ് കമ്മറ്റി മലപ്പുറം ജില്ല ചങ്ക് വെട്ടി സൈന്‍...