എച്ച്3എന്‍2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍

ന്യൂഡല്‍ഹി: എച്ച്3എന്‍2 വൈറസ് മൂലമുണ്ടായ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചുള്ള മരണങ്ങള്‍ രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 90 പേര്‍ക്കാണ് എച്ച്3എന്‍2 വൈറസ് ബാധയുണ്ടായത്. എച്ച്1എന്‍1 വൈറസ്
ബാധയുടെ 8 കേസുകളുമുണ്ടായി.

കര്‍ണാടക ഹാസന്‍ സ്വദേശി ഹിരേ ഗൗഡ (82) മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുവത്രേ.

ഹിരേ ഗൗഡയുടേത് എച്ച്3എന്‍2 മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ഹാസനില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഗൗഡയുമായി അടുത്തിടപഴകിയിരുന്നവരെ സൂക്ഷ്മനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ മരിച്ച രോഗിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം എച്ച്3എന്‍2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കൂടുതലും ദില്ലിയിലാണ്.

‘ഹോങ്കോങ് ഫ്‌ലു’ എന്നും പേരുള്ള എച്ച്3എന്‍2 വൈറസ് ബാധ രാജ്യത്ത് കൂടുകയാണ്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എന്‍2, എച്ച്1എന്‍1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയില്‍നിന്നു ലോകം മുക്തമായി വരുമ്പോഴാണ് ഇന്‍ഫ്‌ലുവന്‍സ പടരുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ ഈ സബ്‌ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

spot_img

Related news

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6...

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ...

ആസ്വാദകരെ ആവേശത്തിലാഴ്ത്തി മലൈ കോട്ടൈ വാലിപന്‍ ടീസര്‍ പുറത്ത്..

മലയാള സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈ കോട്ടൈ വാലിപന്റെ ഡീസല്‍...

മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത്...

LEAVE A REPLY

Please enter your comment!
Please enter your name here