രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഗവര്‍ണര്‍ പദവിയുമായി ബന്ധപ്പെട്ട പുതിയ നിയമനങ്ങള്‍ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇപ്പോള്‍ നടന്ന കൂടിക്കാഴ്ച.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് സൂചനകളുണ്ട്. കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ് ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് നല്‍കിയേക്കും. നാവികസേന മുന്‍ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.