കളിക്കളത്തിൽ നിന്ന് ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക്; ഹോട്ടൽ മുറിയിൽ മയക്കുമരുന്ന് കച്ചവടം, നജീബ് ഖാൻ പുറത്ത്

തിരുവനന്തപുരം: ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്‌പെൻഡ് ചെയ്തു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൻ്റെ സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് സസ്‌പെൻഡ് ചെയ്തത്. സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുട‍ർന്നാണ് സസ്‌പെൻഷൻ. അന്വേഷണം പൂർത്തിയാകും വരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയതിന് നജീബിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് ഇയാളുടെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലിൽ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിന് പിന്നാലെ നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_img

Related news

പ്രചാരണം ‘ടോപ്പ് ഗിയറിൽ’; മുഖ്യമന്ത്രിയുടെ താരപ്പട മുതൽ സതീശന്റെ നൈറ്റ് റോഡ് ഷോ വരെ, കേരളം പോളിംഗ് ചൂടിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന്...

ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം; ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി പിടിയിൽ!

ഇടുക്കി: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളി കൊലപ്പെടുത്തി....

ആഘോഷമായി ഉദ്ഘാടനം, പിന്നാലെ മന്ദഗതി; ടൗൺഷിപ്പ് നിർമ്മാണം പാതിവഴിയിൽ, ആശങ്കയിൽ കുടുംബങ്ങൾ

വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ...

പീഡന പരാതി: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ...

പ്രശസ്ത സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തി...