ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലില്‍ പുതിയ അപ്ഡേഷന്‍ വരുത്തുന്നതിനിടെയാണ് ഇ പോസ് പണിമുടക്കിയത്.

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഏറ്റവും ഒടുവില്‍ റേഷന്‍ ബില്ലില്‍ അപ്ഡേഷന്‍ വരുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മെഷീന്‍ തകരാറിലായത്. വ്യാഴാഴ്ച മുതല്‍ പലയിടങ്ങളിലും റേഷന്‍ വിതരണത്തില്‍ പ്രശ്നം നേരിട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടത്.

റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. മഞ്ഞ, പിങ്ക് നിറത്തിലുള്ള കാര്‍ഡുകള്‍ക്കും നീല, വെള്ള കാര്‍ഡുകള്‍ക്കും പ്രത്യേകം ബില്ലുകള്‍ വേണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പാക്കുന്നതിനിടെയാണ് ഇ പോസ് വീണ്ടും പണിമുടക്കിയത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രി ജി.ആര്‍. അനില്‍ റേഷന്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. പ്രശ്നം പരിഹരിച്ച ശേഷം ശനിയാഴ്ച മുതല്‍ റേഷന്‍ വിതരണം സാധാരണനിലയിലാകുമെന്നും മന്ത്രി അറിയിച്ചു.

spot_img

Related news

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...

വ്യോമാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും ഇന്ന് മോക്ഡ്രില്‍

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മോക്ഡ്രില്ലുകള്‍ നടത്തും....