സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നല്‍കി വിന്‍സി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നല്‍കിയത്. താര സംഘടനയായ അമ്മക്കും പരാതി നല്‍കിയിട്ടുണ്ട്.
ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നല്‍കിയത്. പരാതിയില്‍ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. വിന്‍സി അലോഷ്യസിന്റെ പരാതി പരിഹരിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ അമ്മ നിയോഗിച്ചു. വിനു മോഹന്‍, അന്‍സിബ ഹസന്‍, സരയു എന്നിവരാണ് കമ്മിറ്റിയില്‍. ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയില്‍ എന്തോ ഒരു വെള്ള പൊടി വായില്‍ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നടന്‍ സിനിമാസെറ്റില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂര്‍ത്തിയാക്കിയത് സഹപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നെന്നും വിന്‍സി പറഞ്ഞു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ഇനി ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലായിരുന്നു നടി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ നടന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.
വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനും എക്‌സൈസ് തീരുമാനിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്‌സൈസാണ് വിവരങ്ങള്‍ ശേഖരിയ്ക്കുക. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ല. വിന്‍സിയില്‍ നിന്നും കൂടുതല്‍ വിവരങ്ങളും തെളിവുകളും ലഭിച്ചാല്‍ മാത്രം കേസ് എടുക്കും.