കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഹൃദയാഘാതത്തിന് കാരണമാവുന്നുണ്ടോ? ആശങ്ക ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) പരിശോധിക്കുന്നു. ഗവേഷണം പൂര്‍ത്തിയായെന്നും ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.രാജീവ് ഭാല്‍ പറഞ്ഞു.

4 വ്യത്യസ്ത അന്വേഷണമാണ് ഐസിഎംആര്‍ ഗവേഷകര്‍ നടത്തുന്നത്. ഒന്ന്, യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണംകൂടിയതിന്റെ കാരണം. രണ്ടാമത്തേത് വാക്‌സീന്‍, ദീര്‍ഘകാല കോവിഡ് പ്രശ്‌നങ്ങള്‍, രോഗതീവ്രത തുടങ്ങിയവയും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയന്നത്. ഇതിനായി 40–ല്‍പരം ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മൂന്നാമത്തേത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലം രോഗികള്‍ പെട്ടെന്നു മരിക്കുന്ന സംഭവം. നാലാമത്തേത്, ഹൃദയാഘാതം സംഭവിക്കുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം.

ആശങ്ക ഗൗരവമുള്ളത്: ലോകാരോഗ്യ സംഘടന

കോവിഡ് രോഗബാധയും പെട്ടെന്നുണ്ടാകുന്ന മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന ആശങ്ക ഗൗരവമായി കാണുന്നതായും ഇതേക്കുറിച്ചു പരിശോധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് ഡോ.മരിയ വാന്‍ കെര്‍കോവ് മനോരമയോടു പറഞ്ഞു. കോവിഡ് ബാധിക്കുന്നവരില്‍ 6% പേര്‍ക്കു വരെയാണ് രോഗതീവ്രത കൂടുതലെന്നു കണ്ടെത്തിയിട്ടുള്വത്. കോവിഡ് മുക്തി നേടിയാലും പ്രശ്‌നങ്ങള്‍ തുടരാം. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. ഒരു വര്‍ഷംവരെ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മറികടക്കാനും കഴിയും–ഡോ.മരിയ പറഞ്ഞു.

spot_img

Related news

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത്! ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും

ന്യൂഡല്‍ഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും. സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന്...

ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍...

കനത്ത മഴയും ചുഴലിക്കാറ്റും; ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ടീമിന്റെ മടക്ക യാത്ര വൈകും

ബാര്‍ബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ...

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍...