മലപ്പുറം: ഉത്പാദന രംഗത്തിനും വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്കും ഊന്നലേകി 2022-23 സാമ്ബത്തിക വര്‍ഷത്തേക്ക് 194.83 കോടി രൂപയുടെ ബഡ്ജറ്റുമായി ജില്ലാ പഞ്ചായത്ത്. 196.41 കോടി രൂപ വരവും 1.57 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മാഈല്‍ മൂത്തേടം അവതരിപ്പിച്ചത്. വനിതാശാക്തീകരണത്തിനുള്ള വേറിട്ട പദ്ധതികള്‍ ബഡ്ജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
പിങ്ക് ടെക്നിഷ്യന്‍ പദ്ധതി, ഹാപ്പി മില്‍ക്ക് പോലെ വ്യത്യസ്തമായ പദ്ധതികള്‍ ബഡ്ജറ്റിന്റെ പ്രത്യേകതയാണ്.
ഉത്പാദന മേഖലയ്ക്ക് 19 കോടി രൂപ
കാര്‍ഷിക അഭിവൃദ്ധിക്ക് വേണ്ടി ജലസേചന കനാലുകളും തോടുകളും നവീകരിക്കും. ആവശ്യമായ സ്ഥലങ്ങളിള്‍ പുതിയ തടയണകള്‍ നിര്‍മ്മിക്കുകയും നിലവിലുള്ള തടയണകള്‍ നവീകരിക്കുകയും ചെയ്യും. ഇത്തരം പദ്ധതികള്‍ക്കായി ആറ് കോടിയും നെല്‍കൃഷിക്ക് കൂലിച്ചെലവ് നല്‍കി ഉത്പാദന വര്‍ദ്ധനവ് സാദ്ധ്യമാക്കുന്നതിന് ഒരുകോടി രൂപയും ഭൗമസൂചിക പദവി നേടിയ തിരൂര്‍ വെറ്റില ഉള്‍പ്പെട വെറ്റില കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുമായി 75 ലക്ഷം രൂപയും മൃഗ സംരക്ഷണ മേഖലയുടെ പരിപോഷനത്തിന് ആറ് കോടി രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി നല്‍കുന്നതിന് 25 ലക്ഷവും വകയിരുത്തി.
സമഗ്ര ആരോഗ്യ പദ്ധതിക്ക് 13 കോടി
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനും ഹോസ്പിറ്റലുകളിലെ ഭൗതിക സൗകര്യങ്ങളുടെ വര്‍ദ്ധിപ്പിക്കുന്നതിനുമായി 13 കോടി നീക്കിവച്ചു. കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ധനസഹായം നല്‍കുന്നതിനുള്ള റീനല്‍ കെയര്‍ പദ്ധതിക്ക് വേണ്ടി രണ്ട് കോടിയും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നുള്ള മരുന്ന് സൗജന്യമായി നല്‍കുന്നതിന് ഒരുകോടി രൂപയും നീക്കിവച്ചു. ജീവിത ശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനായി ‘സൗഖ്യം’ ജീവിത ശൈലീ രോഗ വിമുക്ത ജില്ല എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി. എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണത്തിന് 25 ലക്ഷവും കൊവിഡ് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്ക് പോഷകാഹാര വിതരണത്തിന് 30 ലക്ഷവും വകയിരുത്തി.
‘ഹാപ്പി മില്‍ക്ക്’ ജില്ലാ പഞ്ചായത്തിന്റെ സ്വന്തം പാല്‍
അയല്‍ സംസ്ഥാന പാലിന് പകരം ഗുണമേന്മയുള്ളതും നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ശേഖരിക്കുന്നതുമായ പാല്‍ ഹാപ്പി മില്‍ക്ക് എന്ന പേരില്‍ വിതരണം ചെയ്യും. ക്ഷീര കര്‍ഷകര്‍ക്ക് മികച്ച വില നല്‍കി പാല്‍ സംഭരിക്കുന്നതിനും ഗുണ മേന്മയുള്ള പാല്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനും ഇതിലൂടെ കഴിയും. സ്വകാര്യ സംരംഭകരുമായി സഹകരിച്ചുള്ള പദ്ധതിക്കായി 10 ലക്ഷം വകയിരുത്തി. ജൂണ്‍ 1ന് ഹാപ്പി മില്‍ക്ക് വിപണിയിലെത്തും.
ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ദിശാ സൂചികാ വിളക്ക്
ആഴക്കടല്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ദിശയും റൂട്ടും അറിയുന്നതിന് തീരപ്രദേശങ്ങളില്‍ ദിശ സൂചികാ വിളക്കുമാടങ്ങള്‍ സ്ഥാപിക്കുന്നതിനും മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്ത സമയങ്ങളില്‍ ശാസ്ത്രീയമായി സൂക്ഷിച്ച് മികച്ച വിലയ്ക്ക് വില്പന നടത്തുന്നതിനുമുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനം സ്ഥാപിക്കാന്‍ രണ്ട് കോടി അനുവദിച്ചു.
മത്സ്യ കൃഷിക്ക് 1.75 കോടി
ആതവനാട് പൗള്‍ട്രി ഫാമിന് 1.25 കോടി
കുടിവെള്ള വിതരണത്തിന് 6.75 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 22 കോടി രൂപ
.ഉദ്യോഗഭേരിക്ക് 20 ലക്ഷം രൂപ
അനാഥര്‍ക്കായി 10 ലക്ഷം രൂപ
പ്രവാസി പുനഃരധിവാസ പദ്ധതിക്കായി മൂന്ന് കോടി
സി.എച്ച്. സ്മാരക ഇന്റര്‍നാഷണല്‍ മള്‍ട്ടി ഫംഗ്ഷന്‍ ലൈബ്രറിക്ക് ഒരുകോടി
ലൈഫിന് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 15 കോടി രൂപ
വനിതകളുടെ ഉന്നമനത്തിനുള്ള നവീന പദ്ധതികള്‍ക്ക് ഏഴ് കോടി രൂപ
വനിതകള്‍ക്ക് മൃഗ പരിപാലന യൂണിറ്റിന് ഒരുകോടി
ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നവീകരണത്തിന് 30 ലക്ഷം
പിങ്ക് ടെക്നിഷ്യന്‍ പദ്ധതി 30 ലക്ഷം രൂപ
അംഗനവാടികള്‍ക്ക് ബേബി ബെഡുകള്‍ക്കായി 10 ലക്ഷം രൂപ
അനലിറ്റിക്കല്‍ ലാബിന് 50 ലക്ഷം
ഭിന്നശേഷി സൗഹൃദ ജില്ലയ്ക്കായി 10 കോടി രൂപ
വയോധികരുടെ ക്ഷേമ പദ്ധതികള്‍ക്ക് 5 കോടി രൂപ
ലഹരി വിമുക്ത പദ്ധതിയായ ‘കാല്‍ പന്ത് ലഹരി’ പദ്ധതിക്ക്10 ലക്ഷം രൂപ
കായിക പ്രോത്സാഹനത്തിന് 7 കോടി
കല, സംസ്‌കാരം, പൈതൃകം – 3 കോടി
മാമാങ്കം വ്യാപാര മേള പുനരാവിഷ്‌കരിക്കാന്‍ 50 ലക്ഷം
അംഗ പരിമിതര്‍ക്ക് തൊഴില്‍ യൂണിറ്റ് 50 ലക്ഷം രൂപ
പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം മാലിന്യ മുക്തമാക്കി സംരക്ഷിക്കാന്‍ 10 കോടി
സമഗ്ര പുരയിട കൃഷി 50 ലക്ഷം രൂപ
റോഡുകള്‍ക്ക് 9.71 കോടി
ട്രാന്‍സ് ജെന്‍ഡേഴ്സിന് സമഗ്ര പദ്ധതിക്ക് 50 ലക്ഷം രൂപ
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 25.5 കോടി രൂപ