തദ്ദേശത്തിലെ തോൽവി പാഠമാകണം; തിരുത്തിയില്ലെങ്കിൽ നിയമസഭയിലും തിരിച്ചടിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കേരളത്തെ സംബന്ധിച്ച് ആശങ്ക. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തോല്‍വിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയ- സംഘടന ദൗര്‍ബല്യങ്ങള്‍ തുടരുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ദൗര്‍ബല്യങ്ങള്‍ അതിവേഗം പരിഹരിക്കാനായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇനിയുള്ള മൂന്ന് മാസം വിവാദത്തില്‍പെടരുത്. ജാതിമത സംഘടനകള്‍ അകലുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണ പ്രതീക്ഷ കേരളത്തില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര സീറ്റ് കിട്ടുമെന്ന ബംഗാള്‍ ഘടകത്തിന്റെ പ്രതീക്ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...