കോട്ടയത്ത് മൂന്നു വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി

കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കള്‍ രംഗത്തുവന്നു. കട്ടപ്പന സ്വദേശികളായ വിഷ്ണു ആശ ദമ്പതികളുടെ മകള്‍ അപര്‍ണിക ഇന്നലെയാണ് മരിച്ചത്. കോട്ടയത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ വയറുവേദനയെ തുടര്‍ന്ന് എത്തിച്ച കുട്ടിക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയും ആയിരുന്നു. മരണത്തിനു മുന്‍പ് കുട്ടിക്ക് അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ പതിനൊന്നാം തീയതി ആശുപത്രിയില്‍ എത്തിച്ചിരുന്നു. അന്ന് മരുന്നു നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് കഴിഞ്ഞദിവസം അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ തള്ളി. മതിയായ ചികിത്സ നല്‍കിയിരുന്നു എന്നാണ് സൂപ്രണ്ട് തന്നെ പറയുന്നത്. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...