നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പല്ലി. ഹോട്ടല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ അടപ്പിച്ചു. ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി ഉണ്ടായത്. പനമരം സ്വദേശികളായ ബൈജു, നൗഫല്‍ എന്നിവര്‍ കഴിക്കാന്‍ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇരുവരുടെയും പരാതിയിലാണ് നടപടി.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസമായിരുന്നു അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. അമൃതം പൊടിയില്‍ പല്ലി കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അഭിഭാഷകനായ അനൂപ് പാലിയോടാണ്. ഈ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ നിസ്സംഗ മനോഭാവം തുടരുകയാണെന്ന് അനൂപ് പറഞ്ഞു.