സംസ്ഥാനത്ത് കുത്തനെ ഉയർന്ന് കോവിഡ് ; 4000 ത്തിന് മുകളിൽ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ 4224 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിന് ശേഷമാണ് പുതിയതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാലെണ്ണം കോട്ടയം ജില്ലയിലാണ്. എണാകുളത്ത് പ്രതിദിന രോഗികൾ ആയിരം കടന്നു. എറണാകുളം ജില്ലയിൽ 1170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ ഇത്രയധികം രോഗികൾ. കഴിഞ്ഞ ദിവസം രാജ്യത്ത് 9,923 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...