‘ക്രിസ്മസ്’ ആഘോഷ ലഹരിയില്‍ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ‘ഫ്രാന്‍സിസ് മാര്‍പാപ്പ’

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകര്‍ന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വര്‍ണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിനും ഇതോടെ തുടക്കമായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി ക്രിസ്തുമസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുപിറവി ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകള്‍.

spot_img

Related news

‘കേരളത്തില്‍ ചൂട് കൂടും, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേരളത്തില്‍ ഇന്ന് സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം; 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി...

യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. രാവിലെ പതിനൊന്നരയോടെയാണ്...

പോക്സോ കേസ്; നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്

നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നാല് വയസുള്ള...