പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം;  യു ഉമേഷിനെ സേനയില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം


കോഴിക്കോട്: ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു ഉമേഷിനെ (ഉമേഷ് വള്ളിക്കുന്ന്) സേനയില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം. ഉമേഷിന്റെ നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണറായ ഐജി എ വി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എ വി ജോർജ് അവസാന ഉത്തരവിനെ കുറിച്ച് പറഞ്ഞത്.

പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എ വി ജോര്‍ജ് വ്യക്തമാക്കി. നിരവധി തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് ഇറക്കിയതെന്ന് എ വി ജോർജ് വിശദമാക്കി.

പൊലീസ് സംവിധാനത്തിനുള്ളിലെ വീഴ്ചകളെ പറ്റി ഉമേഷ് വള്ളിക്കുന്ന് സമൂഹ മാധ്യമങ്ങളിലൂടെ പല തവണ രംഗത്തെത്തിയിരുന്നു. ഇതിൽ വിവിധ നടപടികളും നേരിട്ടിരുന്നു. ഇതിൽ ഉമേഷിനെതിരെ നിരന്തരം പ്രതികാര നടപടികൾ കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എ വി ജോർജ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സ്വീകരിച്ച് പുതിയ നടപടി. കഴിഞ്ഞമാസം 31നാണ് എ വി ജോർജ് സർവീസിൽ നിന്ന് വിരമിച്ചത്.

spot_img

Related news

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...