2025-ല്‍ 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇതുവരെ പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ഥികളെയെല്ലാം പങ്കെടുപ്പിച്ച് കൊണ്ട് അലുംനി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ 20ന് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഹൈസ്‌കൂള്‍ ഹാളില്‍ നടക്കും. നാട്ടില്‍ പല തരത്തിലുള്ള ഭിന്നിപ്പുകള്‍ അതിക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജാതി-മത ഭേദമന്യേ വ്യത്യാസങ്ങളില്ലാതെ ഒരു സ്‌കൂളിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും ഒരുമിച്ച് പങ്കെടുക്കുന്ന സംഗമത്തിലേക്ക് ഏവരെയും ക്ഷണിച്ച് കൊള്ളുന്നു.