താമരശ്ശേരിയിൽ ഓണാഘോഷത്തിനിടെ സംഘർഷം; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം

കോഴിക്കോട്: താമരശ്ശേരിയിൽ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി.

താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയായിരുന്നു സംഘർഷം.

ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പറയുന്നു. പിന്നീട് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

മൂന്ന് വിദ്യാർത്ഥികൾക്കും മുഖത്ത് പരിക്കേറ്റു. സീനിയർ വിദ്യാർത്ഥികൾ ആയുധം ഉപയോഗിച്ചാണ് മർദിച്ചതെന്നും പ്ലസ് വൺ വിദ്യാർത്ഥികൾ ആരോപിച്ചു.

സംഭവത്തിൽ താമരശ്ശേരി പൊലീസ് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ തുടർ അന്വേഷണം നടത്തിവരികയാണ്.

ഒരു വർഷം മുമ്പ് താമരശ്ശേരിയിൽ സഹപാഠികളുടെ മർദനമേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവം വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരുന്നു.

spot_img

Related news

സംസ്ഥാനത്ത് വീണ്ടും മഴ; നാല് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. നാളെ നാല്...

കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയ സംഭവം; പിതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന...

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത; ചിന്ത ജെറോം പ്രസിഡന്റായേക്കും

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത. ചിന്ത ജെറോം സംസ്ഥാന...

കേച്ചേരിയിൽ വൻ കവർച്ച; ടെക്സ്റ്റയിൽ ഉടമയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: കേച്ചേരി തോളൂരിൽ ടെക്സ്റ്റയിൽ ഉടമയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച....

കൊച്ചി മെട്രോയുടെ പേര് മാറ്റം: സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി; കെഎംആർഎൽ വിശദീകരണം ഇങ്ങനെ

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി...