‘ഭാവി’ ലോകം ഭരിക്കാന്‍ ലക്ഷ്യമിട്ട് ചൈനയുടെ സൂപ്പര്‍ സ്‌ട്രോക്ക്; ഒന്നാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് എഐ പഠനം

ബീജിംഗ്: 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ ചൈനയില്‍ എല്ലാ പ്രാഥമിക- ഹൈസ്‌കൂള്‍ വിദ്യാലയങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംബന്ധിച്ച പാഠങ്ങള്‍ നിര്‍ബന്ധമാക്കുന്നതായി ചൈന. കുട്ടികള്‍ക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള വിഷയങ്ങളുടെ ഭാഗമായോ പ്രത്യേകമായോ പഠിപ്പിക്കാം. വര്‍ഷത്തില്‍ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിര്‍ദേശം.

എഐയില്‍ ലോകത്തിന്റെ ഭാവിയായി മാറാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശം. ദൈനംദിന ജീവിതത്തില്‍ എഐയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. ഇതിനായി സ്‌കൂളുകളെ പ്രാപ്തമാക്കാന്‍ ദേശീയ പദ്ധതി തയ്യാറാക്കുകയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന നീക്കങ്ങള്‍ നടത്തുന്നതോടെ, എഐ വിദ്യാഭ്യാസം ലോകമെമ്പാടും വലിയ പ്രാധാന്യമുള്ള വിഷയമായി മാറും. ചൈനയുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവത്തിനാണ് പുതിയ നയം വഴിവെക്കുക. വിദ്യാര്‍ത്ഥികളെ ഭാവിയിലെ എഐ കേന്ദ്രീകൃത ലോകത്തിനായി തയ്യാറാക്കുക എന്നതാണ് ലക്ഷ്യം.

spot_img

Related news

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...