വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്.
എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം, മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.




