കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വളാഞ്ചേരി മേഖല സമ്മേളനം സംഘടിപ്പിച്ചു

വളാഞ്ചേരി കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ മേഖലാ സമ്മേളനം വിപുലമായി സംഘടിപ്പിച്ചു. വോൾഗ കോൺഫ്രൻസ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് രജനീഷ് നിർവഹിച്ചു. ബുധനാഴ്ച രാവിലെ 9.30 യ്ക്ക് രജിസ്ട്രേഷനോട് കൂടി സമ്മേളനത്തിന് തുടക്കമായി. തുടർന്ന് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു.സമ്മേളനത്തിൽ സി ഒ എ ജില്ലാ വൈസ് പ്രസിഡൻ്റ് മുസ്തഫ അധ്യക്ഷത വഹിച്ചു. സി ഒ എ വളാഞ്ചേരി മേഖല കൺവീനർ ഇസ്മായിലുട്ടി, സി ഒ എ ജില്ലാ സെക്രട്ടറി കെ സാജിത്ത്, രാംദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ റിപ്പോർട്ട് അവതരിപ്പിച്ചു.സി ഒ എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പ്രവീൺകുമാർ, സി ഐ ഡി സി ഒ ഗോപിനാഥ്, കെ സി സി എൽ ഡയറക്ടർ സുരേഷ് കുമാർ, ഫൈസൽ കെ പി തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു. അബ്ദുൽ കരീം സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പോടെയാണ് സമ്മേളനം സമാപിച്ചത്

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...