പാലക്കാട്: സംസ്ഥാനത്ത് ചൂട് റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് സൂര്യതാപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്.
സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. പൊള്ളലോ അമിതമായ ക്ഷീണമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തണലിലേക്ക് മാറുകയും ചികിത്സ തേടുകയും വേണം. സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയത്തെ യാത്രകളും പുറംജോലികളും ഒഴിവാക്കണമെന്ന് അധികൃതർ ആവർത്തിച്ചു.




