വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും, പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന കേന്ദ്രവും ഏറ്റെടുത്തത്. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്.

വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു. നമ്മുടെ സന്തോഷത്തിനായി ഒരുപാട് പാവങ്ങളുടെ ജീവന്‍ കുരുതി കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. 15 മരണമാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഇത് വരെ സ്ഥിരീകരിച്ചത്.

spot_img

Related news

സംസ്ഥാനത്ത് വീണ്ടും മഴ; നാല് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. നാളെ നാല്...

കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയ സംഭവം; പിതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന...

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത; ചിന്ത ജെറോം പ്രസിഡന്റായേക്കും

തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിന് സാധ്യത. ചിന്ത ജെറോം സംസ്ഥാന...

കേച്ചേരിയിൽ വൻ കവർച്ച; ടെക്സ്റ്റയിൽ ഉടമയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: കേച്ചേരി തോളൂരിൽ ടെക്സ്റ്റയിൽ ഉടമയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച....

കൊച്ചി മെട്രോയുടെ പേര് മാറ്റം: സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി; കെഎംആർഎൽ വിശദീകരണം ഇങ്ങനെ

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി...