മൂന്നാം മാസവും വരിക്കാരില്‍ കുതിച്ച് ബിഎസ്എന്‍എല്‍; ജിയോക്ക് 79.7 ലക്ഷം വരിക്കാരെ നഷ്ടമായി

ദില്ലി: തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ കുതിച്ച് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 8 ലക്ഷം പുതിയ സബ്സ്‌ക്രൈബര്‍മാരെ 2024 സെപ്റ്റംബര്‍ മാസം ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. അതേസമയം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ (വിഐ) എന്നീ മൂന്ന് സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കുകള്‍ക്കും സെപ്റ്റംബര്‍ മാസവും വരിക്കാതെ നഷ്ടമായി.

ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം മാസത്തിലാണ് വര്‍ധിപ്പിക്കുന്നത്. സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കുകള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച ജൂലൈ മാസം മുതല്‍ ബിഎസ്എന്‍എല്‍ കുതിക്കുകയാണ്. ജൂലൈയില്‍ 29.4 ലക്ഷവും, ഓഗസ്റ്റില്‍ 25 ലക്ഷവും, സെപ്റ്റംബറില്‍ 8 ലക്ഷവും പുതിയ വരിക്കാരെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ബിഎസ്എന്‍എല്ലിന്റെ ആകെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഇതോടെ 9 കോടി കടന്നു. മാര്‍ക്കറ്റ് ഷെയര്‍ 7.98 ശതമാനത്തിലേക്ക് ഉയര്‍ത്താനും ബിഎസ്എന്‍എല്ലിനായി.

സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവ നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തുന്നത് തുടരുകയാണ്. ജൂലൈ മാസം മുതല്‍ മൂന്ന് നെറ്റ്വര്‍ക്കുകള്‍ക്കും കിതപ്പ് നല്‍കിയത് 25 ശതമാനം വരെ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതാണ്. സെപ്റ്റംബര്‍ മാസം മാത്രം ആകെ 1 കോടി ഉപഭോക്താക്കളെ ഈ മൂന്ന് നെറ്റ്വര്‍ക്കുകളും കൂടി നഷ്ടപ്പെടുത്തി. സെപ്റ്റംബറില്‍ ഏറ്റവും തിരിച്ചടി നേരിട്ടത് 79.7 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായ ജിയോയ്ക്കാണ്. എയര്‍ടെല്ലിനെ 14 ലക്ഷവും വിഐയെ 15 ലക്ഷവും ഉപഭോക്താക്കള്‍ സെപ്റ്റംബറില്‍ കയ്യൊഴിഞ്ഞു.

ട്രായ്യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ടെലികോം മേഖലയില്‍ ജിയോയ്ക്ക് 40.20 ശതമാനവും എയര്‍ടെല്ലിന് 33.24 ശതമാനവും വോഡാഫോണ്‍ ഐഡിയക്ക് 18.41 ശതമാനവും മാര്‍ക്കറ്റ് ഷെയറാണുള്ളത്. സിം പോര്‍ട്ട് ചെയ്യാനായി സെപ്റ്റംബര്‍ മാസം ഒരു കോടി 30 ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചതെന്നും ട്രായ്യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img

Related news

ബ്ലാക്ക് ഫ്രൈഡേ കച്ചവടം മുതലെടുത്ത് തട്ടിപ്പുകാര്‍; ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എഫ്ബിഐ

ബ്ലാക്ക് ഫ്രൈഡേ കച്ചവടം പൊടിപൊടിക്കുന്നതിനിടെ അവസരം മുതലെടുത്ത് തട്ടിപ്പുകാര്‍. ഇവര്‍ പ്രധാനമായും...

’16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം’; ഓസ്‌ട്രേലിയയോട് മെറ്റ

സിഡ്നി: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്...

പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഇനി ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം

മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് വ്യൂവേഴ്‌സിന്റെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളില്‍...

നിങ്ങളുടെ ആധാര്‍ സേഫാണോ? അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍,...

‘ഓഫര്‍ ക്ലോസസ് സൂണ്‍’; ദീപാവലിയ്ക്ക് വമ്പന്‍ ഓഫറുകളുമായി ജിയോ

ദില്ലി: ദീപാവലിയോടനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ അവതരിപ്പിച്ച് ജിയോ. ഈ ഉത്സവ സീസണില്‍...