ജാമ്യാപേക്ഷയുമായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലേക്ക്‌

ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. ജില്ലാ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴിയെന്ന് കൊച്ചി ഡി സി പി അശ്വതി ജിജി പറഞ്ഞു.

സ്‌പെഷ്യല്‍ മെന്‍ഷനിംഗിലൂടെ ഹൈക്കോടതിയില്‍ കേസെത്തിച്ച് ഇന്ന് തന്നെ അടിയന്തിരമായി വാദം കേട്ട് ഇടക്കാല ജാമ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം. നിയമത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തേടാനാണ് തീരുമാനം. സ്‌പെഷ്യല്‍ മെന്‍ഷനിങ് ഉച്ചയോടെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

പരാതിയിലും മൊഴികളിലുമാണ് എല്ലാം വ്യക്തമായത്. കേസിനാസ്പദമായ അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. ആദ്യം സമര്‍പ്പിച്ച കേസുകള്‍ പ്രത്യേകം പരിഗണിക്കും. കസ്റ്റഡിയില്‍ വേണമോ എന്നുള്ളത് ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഡി സി പി അശ്വതി ജിജി പറഞ്ഞു.

ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ കളത്തില്‍ ഇറക്കിയത് ബി രാമന്‍ പിള്ളയെയും സംഘത്തെയും. പരാതിക്കാരിയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും, അറസ്റ്റിന്റെ പോലും ആവശ്യമില്ലെന്നും രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം പക്ഷെ പ്രോസിക്യൂഷന്‍ നിഷ്പ്രഭമാക്കി. ജാമ്യം നല്‍കിയാല്‍ ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കും. സൈബര്‍ ഇടത്തില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നയാളുകള്‍ പ്രോത്സാഹനം ആകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ബോബി ചെമ്മണ്ണൂരിനെ പോലീസ് പൂട്ടിയത് ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ്. കേസില്‍ വ്യവസായി ബോബി ചെമ്മണൂര്‍ റിമാന്‍ഡിലാണ്.

spot_img

Related news

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ...

സംസ്ഥാനത്തെ സ്കൂളുകളിലെ സൂംബ പരിശീലനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം...

‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടു, ഇടവേളകളില്ലാതെ അത്തരം ആക്രമണങ്ങളെ ഇനിയും സ്വാഗതം ചെയ്യുന്നു’: എം സ്വരാജ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാതലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം...

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍...

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...