പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കാന്‍ ഒരാള്‍, പാലക്കാട് സി കൃഷ്ണകുമാര്‍ നിന്നപ്പോഴേ ബിജെപി തോറ്റുകഴിഞ്ഞിരുന്നു: സന്ദീപ് വാര്യര്‍

പാലക്കാട് ബിജെപി സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ തോറ്റു കഴിഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍. പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് ആര് വോട്ടുചെയ്യുമെന്ന് സന്ദീപ് പരിഹസിച്ചു. കെ സുരേന്ദ്രനും വി മുരളീധരനും അടങ്ങുന്ന കോക്കസാണ് ബിജെപിയെ നയിക്കുന്നതെന്ന മുന്‍ വിമര്‍ശനവും സന്ദീപ് വാര്യര്‍ ആവര്‍ത്തിച്ചു. അത് കച്ചവട കോക്കസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനോയ് വിശ്വം സിപിഐയിലേക്ക് തന്നെ സ്വാഗതം ചെയ്തു. ഇങ്ങോട്ടാണ് തന്നെ വിളിച്ചതെന്നും ഇപ്പോള്‍ അങ്ങനെ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ താഴേത്തട്ടില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചുവന്നതിനാല്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം കൃഷ്ണകുമാറിന് വോട്ടുകുറയുമെന്ന് തനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. യുഡിഎഫില്‍ വലിയ വിശ്വാസം ജനങ്ങള്‍ക്കുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായില്ലെന്ന് സുരേന്ദ്രനോട് താന്‍ തുറന്നുപറഞ്ഞിരുന്നു. പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...