ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു. കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ പി.എം മനോരാജ്, ടി.പി കേസ് പ്രതി ടി.കെ രജീഷ് എന്നിവര്‍ ഉള്‍പ്പടെ ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.

32 വയസായിരുന്നു കൊല്ലപ്പെടുമ്പോള്‍ സൂരജിന്റെ പ്രായം. തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസില്‍ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണന്‍. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.

അഞ്ച് പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും നാല് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികള്‍ നിരപരാധികളാണെന്നും അപ്പീല്‍ പോകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....