കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്‍ഡ്ക്ഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പരുതൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയെന്ന നിലയിലും നാടക സിനിമ പ്രവര്‍ത്തകയെന്ന നിലയിലും ഉള്ള തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി അവര്‍ പങ്കുവെച്ചു. ശ്രീപതി ട്രസ്റ്റ് ചെയര്‍മാന്‍ എംകെ പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വാസുദേവന്‍, പ്രിന്‍സിപ്പാള്‍ ഡോ. എസ്പി സുബ്രഹ്മണ്യന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, പിടിഎ പ്രസിഡന്റ് വി മണികണ്ഠന്‍, വിദ്യാര്‍ഥി പ്രതിനിധി അഭിരാമി എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. സാഗര്‍ എം നാരായണന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

spot_img

Related news

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...

വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം;ഉത്തരവുമായി ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന്...

ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്‌ലറ്റിൽ; ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

പലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാ​ഗം പോലെ ആയി മാറിയിരിക്കുകയാണ്....