ബോട്ടിന്റെ സ്രാങ്ക് പിടിയില്‍

താനൂരില്‍ ദുരന്തം വിതച്ച ബോട്ടിന്റെ സ്രാങ്ക് ദിനേശന്‍ പോലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് പോലീസ് പിടിയിലായത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ദിനേശനായി പോലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു.

ബോട്ട് ജീവനക്കാരനായ രാജന്‍ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസര്‍, ദിനേശന്‍, രാജന്‍ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. നാസറാണ് ആദ്യം പോലീസ് പിടിയിലാവുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത നാസര്‍ നിലവില്‍ റിമാന്‍ഡിലാണ്.

നാസറിനെ വിട്ടുകിട്ടാന്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ചൊവ്വാഴ്ച്ച ആറുമണിയോടെയാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുമ്പാകെ പ്രതിയെ ഹാജരാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് പ്രതിയെ കോഴിക്കോട്ട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.അതിനിടെ ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംഘം താനൂരില്‍ എത്തും. പത്ത് മണിക്കായിരിക്കും സംഘം അപകട സ്ഥലം സന്ദര്‍ശിക്കുക.

spot_img

Related news

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 73,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ്...

‘സയ്ദ് മസൂദിന്റെ കേന്ദ്രങ്ങൾ തകർത്തു രാജപ്പാ’; പൃഥ്വിരാജിന് വീണ്ടും പൊങ്കാല

എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നാനാഭാ​ഗങ്ങളിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി...

വ്യോമാക്രമണം ഉണ്ടായാല്‍ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും ഇന്ന് മോക്ഡ്രില്‍

എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മോക്ഡ്രില്ലുകള്‍ നടത്തും....