ഷൊര്‍ണൂര്‍-നിലമ്പൂർ പാതയില്‍ ഒരു ട്രെയിന്‍കൂടി അനുവദിച്ചു

ഷൊര്‍ണൂര്‍-നിലമ്പൂർ പാതയില്‍ ഒരു ട്രെയിന്‍കൂടി അനുവദിച്ച്‌ റെയില്‍വേ ഉത്തരവിറക്കി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ എക്‌സ്​പ്രസാണ് ഈ മാസം​ 30 മുതല്‍ സര്‍വിസ് നടത്തുക,കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ പാസഞ്ചറുകളിലൊന്നാണ് സ്‌പെഷല്‍ എക്‌സ്​പ്രസായി ആരംഭിക്കുന്നത്.

ഷൊര്‍ണൂരില്‍നിന്ന് രാവിലെ 7.05ന് പുറപ്പെട്ട് രാവിലെ 8.50ന് നിലമ്ബൂരിലെത്തുന്ന 06465 നമ്ബര്‍ സര്‍വിസും നിലമ്ബൂരില്‍നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് 11.50ന് ഷൊര്‍ണൂരിലെത്തുന്ന 06468 നമ്ബര്‍ സര്‍വിസുമാണ് തുടങ്ങുന്നത്. ഇതോടെ പാതയില്‍ നാല്​ ട്രെയിനാവും. നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്​പ്രസ്​, നിലമ്ബൂര്‍-കോട്ടയം സ്‌പെഷല്‍ എക്‌സ്​പ്രസ്, അണ്‍ റിസര്‍വ്ഡ് സ്‌പെഷല്‍ എക്‌സ്​പ്രസ് സര്‍വിസ് എന്നിവയാണ്​ മറ്റുള്ളവ.

ഏഴ്​ ജോടി സര്‍വിസുകളുണ്ടായിരുന്ന പാതയില്‍ പാസഞ്ചറുകളെല്ലാം നിര്‍ത്തലാക്കിയാണ്​​ നാല്​ എക്‌സ്​പ്രസ് സര്‍വിസിന് മാത്രം റെയില്‍വേ അനുമതി നല്‍കിയത്. മറ്റ്​ പാസഞ്ചര്‍ ട്രെയിനുകള്‍ ജൂണ്‍ ആദ‍്യവാരത്തോടെ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....