താനൂര്‍ ഒട്ടുംപുറം പൂരപ്പൂഴയില്‍ അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് ബോട്ടിലെ ഒളിവിലായിരുന്ന ജീവനക്കാരനും പിടിയില്‍. താനൂര്‍ എളാരന്‍കടപ്പുറം സ്വദേശി വടക്കയില്‍ സവാദ് (41) ആണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ 5 പേര്‍ പിടിയിലായി.
ബോട്ടിന്റെ സ്രാങ്ക് ഉള്‍പ്പെടെ ഒളിവിലായിരുന്ന നാലുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അപകടദിവസം ബോട്ട് ഓടിച്ച വാളപ്പുറത്ത് ദിനേശന്‍ (45), ബോട്ടുടമ നാസറിന്റെ സഹോദരന്‍ പാട്ടരകത്ത് സലാം (53), ബന്ധുവായ പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അറസ്റ്റിലായത്.