ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ

ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഭാഷ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമിച്ചിട്ടുണ്ട്. ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാ?ഗമാണ് ഔദ്യോഗിക ഭാഷയെന്നു വെളിവാക്കേണ്ട സമയമാണിത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ മറ്റുഭാഷകളാണ് ഉപയോഗിക്കുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യന്‍ ഭാഷ തന്നെയാവണമെന്നും പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37ാമത് യോഗത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു.

ഇംഗ്ലീഷിനു പകരമായി ഹിന്ദി ഭാഷയെ സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകള്‍ സ്വീകരിക്കരുതെന്നും അമിത് ഷാ വിശദീകരിച്ചു. പ്രാദേശിക ഭാഷകളില്‍ നിന്ന് വാക്കുകള്‍ സ്വീകരിച്ച് ഹിന്ദിയെ കൂടുല്‍ വഴക്കമുള്ളതാക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഒമ്പതാം ക്ലാസ് വരെ കുട്ടികള്‍ക്ക് ഹിന്ദി വിദ്യാഭ്യാസം നല്‍കുകയും ഹിന്ദി പഠന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോ?ഗിക ഭാഷാ കമ്മിറ്റിയുടെ ചെയര്‍പെഴ്‌സന്‍ കൂടിയാണ് അമിത് ഷാ. ബിജെഡിയുടെ ബി മഹ്താബ് ആണ് വൈസ് ചെയര്‍പെഴ്‌സന്‍.

കേന്ദ്രമന്ത്രിസഭയുടെ 70 ശതമാനം അജണ്ടകളും തയ്യാറാക്കുന്നത് ഹിന്ദിയിലാണെന്നും വടക്കു കിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിലേക്കായി 22000 ഹിന്ദി അധ്യാപകരെ നിയമിച്ചതായും അമിത് ഷാ പറയുന്നു. ഈ സംസ്ഥാനങ്ങളെല്ലാം പത്താം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരവും മൂല്യവും സംരക്ഷിച്ചു നിന്നു പോരുന്നത് മുഖ്യമായും ഹിന്ദി ഭാഷ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...