കാന്‍ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാര്‍പെറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി നയന്‍താരയും.ഈ മാസം 17-നാരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തില്‍ ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് നയിക്കുന്നത്.
സംഗീതസംവിധായകരായ എ.ആര്‍. റഹ്മാന്‍, റിക്കി കെജ്, ഗായകന്‍ മമെ ഖാന്‍, സംവിധായകന്‍ ശേഖര്‍ കപൂര്‍, നടന്മാരായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്‍, നടിമാരായ നയന്‍താര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാവുക.