എടവണ്ണപ്പാറ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കല്‍ മുഹമ്മദ് ജുമാന്‍ (24) ആണ് മരിച്ചത്.
നാല് വര്‍ഷമായി മക്ക ഹറമിന് സമീപം ജബല്‍ ഉമറില്‍ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിര്‍വഹിച്ച ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ജുമാന്‍ രണ്ടു മാസം കഴിഞ്ഞ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കെയാണ് മരണം.
മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിന്‍, സഹോരങ്ങള്‍: ജുനൈദ്, സിയ, റിഫ, ഷിബില. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു