ഡെങ്കിപ്പനി ബാധിച്ച് പോരൂര്‍ സ്വദേശി മരിച്ചു. പുളിയക്കോട് ഏലാട്ടുപറമ്പില്‍ സക്കീര്‍ (42)ആണ് മരിച്ചത്. ലോറി ഡ്രൈവറായിരുന്ന സക്കീര്‍ പനിയെ തുടര്‍ന്ന് ശനിയാഴ്ച വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശനിമുതല്‍തന്നെ കടുത്ത ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
തിങ്കള്‍ പുലര്‍ച്ചെയാണ് മരണം. മൃതദേഹം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഹിബ, റിദ, ഷാനിബ്, നിദ.
