പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; മമ്പാട് സ്വദേശി അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മമ്പാട് ടാണ പൊയിലില്‍ അബ്ദുള്ള, (54) എന്നയാളെയാണ് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടി ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പഠനത്തില്‍ പിന്നോക്കം പോയ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കേസ്സ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

spot_img

Related news

നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ

മലപ്പുറം: നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി...

മലപ്പുറം പാങ്ങിലെ ഒരു വയസുകാരൻ്റെ മരണം; മഞ്ഞപ്പിത്തത്തെ തുടർന്ന്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരന്‍ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക...

തിരൂരങ്ങാടി സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സലാമത്ത്...

കൊടികുത്തിമലയിൽ മഴനനയാൻ എത്തുന്നത് ആയിരങ്ങൾ

മഴ നനയാനും കോടമഞ്ഞിന്റെ സൗന്ദര്യവും പച്ചപ്പും ആസ്വദിക്കുവാനുമായി കൊടികുത്തി മല ഇക്കോ...

‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്‍’, അസ്വഭാവിക മരണത്തില്‍ കേസെടുത്ത് കാടാമ്പുഴ പൊലീസ്

മലപ്പുറം കോട്ടക്കലില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു....