റിയാദ്: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടന്‍ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) വ്യാഴാഴ്ച രാത്രി മക്കയില്‍ നിര്യാതയായി. കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ രണ്ടാഴ്ച മുമ്പ് മക്കയില്‍ എത്തിയതായിരുന്നു. അതിനിടയില്‍ രോഗം ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കി.