പാലക്കാട്: പാലക്കാട് വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. നെന്മാറ അയിലൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അയിലൂര്‍ കയ്പ്പഞ്ചേരി സ്വദേശി സോമന്‍ (58) ആണ് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സോമനെ ബന്ധുക്കള്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സോമന്‍. കൃഷി നശിച്ചതിനെ തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നുവെന്നും ഇതുകൊണ്ടായിക്കാം സോമന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു