മലപ്പുറത്ത് വാടകവീട്ടിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ

മലപ്പുറത്ത് വീടിനുള്ളിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മുണ്ടുപറമ്പിലാണ് സംഭവമുണ്ടായത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു.

കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകനാണ് സബീഷ്. ഷീന കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണന്റെ മകളാണ്. കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. 

spot_img

Related news

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....

പ്രസ് ക്ലബ് ടീമിനുള്ള യാത്രയപ്പും ജേഴ്‌സി കിറ്റ് പ്രകാശനവും

മലപ്പുറം സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ്...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....