അടയ്ക്ക മോഷണ പരമ്പരയ്ക്ക് വിരാമം; മൂവാറ്റുപുഴയിൽ 37 കിലോ ഉണങ്ങിയ അടയ്ക്കയുമായി മോഷ്ടാവ് അറസ്റ്റിൽ!

കൊച്ചി: മൂവാറ്റുപുഴയിൽ അടയ്ക്ക മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. കാലാമ്പൂർ ഇഞ്ചക്രാന്തി ഭാഗത്ത് താമസിക്കുന്ന തൊടുപുഴ കുമ്പംകല്ല് തൊട്ടിപ്പറമ്പിൽ വീട്ടിൽ അമീൻ (42) ആണ് മൂവാറ്റുപുഴ പൊലീസ് പിടിയിലായത്.

മൂവാറ്റുപുഴ-കടാതി അമ്പലംപടി ഭാഗത്തെ മലഞ്ചരക്ക് കടയുടെ തിണ്ണയിൽ നിന്ന് 37 കിലോ ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ചെന്നാണ് കേസ്. ഈ മാസം 25ന് പകലായിരുന്നു സംഭവം. മോഷ്ടിച്ച അടയ്ക്ക പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

മോഷണം തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം സി.ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്ക് സമാന സ്വഭാവമുള്ള മറ്റ് കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ആർ.ബി. റോഷ്നി, ടി.എ. മുഹമ്മദ്, എ.എസ്.ഐമാരായ കെ.എ. അനസ്, കെ.എം. അനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_img

Related news

വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ്...

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

കടന്നൽക്കുത്തേറ്റ് 60 കാരി മരിച്ചു

പിറവം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം...

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,09,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ്...

38 വാർഡുകളിൽ വിധിയെഴുത്ത്; യു.ഡി.എഫ് മുന്നിൽ, ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ...