വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; നിയമലംഘനത്തിന് 5,000 രൂപ പിഴ

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് ഹൈക്കോടതി.

നിയമലംഘനത്തിന് 5,000 രൂപ പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും കോടതി വ്യക്തമാക്കി. ട്രാൻസ്പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ലൈറ്റുകൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും അപകടസാധ്യത സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി.

ശബ്ദവും തീപ്പൊരിയും ഉണ്ടാക്കുന്ന തരത്തിലുള്ള പുകക്കുഴലുകൾ അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ ഇവയ്ക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപ്പിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

spot_img

Related news

മഞ്ചേശ്വരം വെടിവെപ്പ് കേസ്: ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ്‌...

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ...

പെരിന്തൽമണ്ണയിൽ വാഹനാപകടം; ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു....

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10ന്

ബിജെപിയിൽ നിന്ന് രാജിവച്ച നടൻ ദേവൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ)...

‘കാറിലിട്ട് മണിക്കൂറുകളോളം മർദിച്ചു’; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്ന് പരാതി

പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന്...