ഭക്ഷണവിതരണ രംഗത്തേക്ക് ഫ്‌ളിപ്കാർട്ട്; സേവനം അടുത്ത ആഴ്ചകളിൽ ആരംഭിക്കും

ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖ കമ്പനിയായ ഫ്‌ളിപ്കാർട്ട് ഭക്ഷണവിതരണ സേവന മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചു.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സേവനം ലഭ്യമാക്കുക. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷമായിരിക്കും രാജ്യമൊട്ടാകെ സേവനം വ്യാപിപ്പിക്കുക. ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ്പ് പുറത്തിറക്കുന്നതിനൊപ്പം നിലവിലുള്ള ഫ്‌ളിപ്കാർട്ട് ആപ്പിലൂടെയും സേവനം ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ആദ്യഘട്ടം ഏത് നഗരത്തിലാണ് ആരംഭിക്കുകയെന്നും സേവനത്തിന് എന്ത് പേരായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

സർക്കാരിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് അഥവാ ഒ.എൻ.ഡി.സി ശൃംഖലയുമായി സഹകരിച്ചായിരിക്കും ഫ്‌ളിപ്കാർട്ടിന്റെ ഭക്ഷണവിതരണ സേവനം പ്രവർത്തിക്കുകയെന്നാണ് സൂചന. കുറഞ്ഞ നിരക്കിനേക്കാൾ ഉപരിയായി വേഗത്തിലുള്ള വിതരണം, കൂടുതൽ റെസ്റ്റോറന്റുകളുടെ പങ്കാളിത്തം, മികച്ച ഉപഭോക്തൃ അനുഭവം എന്നിവയ്ക്കായിരിക്കും കമ്പനി മുൻഗണന നൽകുക. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഭക്ഷണവിതരണ വിപണിയിലേക്ക് ഫ്‌ളിപ്കാർട്ട് എത്തുന്നതോടെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

spot_img

Related news

അനന്തമായ സ്‌ക്രോളിങ്ങിന് പൂട്ടിടാൻ യൂറോപ്യൻ യൂണിയൻ; മെറ്റയ്‌ക്കെതിരെ കടുത്ത നടപടി

യുവാക്കളിലും കുട്ടികളിലും അമിത ആസക്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പ്ലാറ്റ്‌ഫോം രൂപകൽപ്പനകൾ സംബന്ധിച്ച്...

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണ പരസ്യങ്ങൾ; മെറ്റയ്ക്ക് കനത്ത താക്കീതുമായി കേന്ദ്ര സർക്കാർ, 7 ദിവസത്തിനകം റിപ്പോർട്ട് വേണം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ...

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സ്ആപ്പ് ചെയ്യാം; കാത്തിരുന്ന ‘യൂസർനെയിം’ ഫീച്ചർ എത്തി, നിങ്ങളുടെ പേര് ഇപ്പോൾ തന്നെ റിസർവ് ചെയ്യാം!

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഏറെ നാളായി പ്രതീക്ഷിക്കപ്പെട്ടിരുന്ന യൂസർനെയിം ഫീച്ചർ...

സ്മാർട്ട്ഫോൺ വിപണി തൂത്തുവാരി ആപ്പിൾ; ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന ഫോണായി ഐഫോൺ 17

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത്...

ഇനി റീചാർജ് ചെയ്യാൻ വാട്ട്സ്ആപ്പ് മതി! പുതിയ ഫീച്ചറുമായി മെറ്റ; ഫോൺ പേയ്ക്കും ഗൂഗിൾ പേയ്ക്കും കടുത്ത വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കായി വിപ്ലവകരമായ മാറ്റവുമായി മെറ്റ....