വഴിയരികിലിട്ട വാഹനം ഉടമയറിയാതെ ‘ആക്രിവിലയ്ക്ക് വിറ്റു’; ലോറിയും ക്രെയിനുമായി എത്തിയപ്പോൾ കള്ളി വെളിച്ചത്തായി!

മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ലോറിയും ക്രെയിനുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

21 വയസുകാരനാണ് ഉടമ അറിയാതെ വാഹനം വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനം തന്റേതാണെന്ന് അവകാശപ്പെട്ടായിരുന്നു കച്ചവടം. വിഷയത്തില്‍ വാഹന ഉടമയുടെ പരാതിയില്‍ പൊലീസ് ഇടപെടുകയും വാഹനം കൊണ്ട് പോകുന്നത് തടയുകയുമായിരുന്നു. മധ്യസ്ഥ ചര്‍ച്ചക്ക് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു.

spot_img

Related news

വി.ഡി. സതീശന്റെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചു; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍...

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി...

പുതുനഗരത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ; അപകടം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ

പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി...

നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തു, ശരീരത്തിൽ 91 മുറിവുകൾ; ഒന്നരവയസുകാരന്റെ കൊലപാതകം അതിക്രൂരം!

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍...