ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; 18-കാരി കൊല്ലപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പരുക്ക്!

ചെന്നൈ: ബാറിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ യാന്‍സിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. യാന്‍സിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരുക്കേറ്റു. സംഭവത്തില്‍ ബാലമുരുകന്‍ (21), ജോഷ്വ (19), കിഷോര്‍ കുമാര്‍ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിലാണ് സംഭവങ്ങളുടെ തുടക്കം. യാന്‍സിയും സുഹൃത്തുക്കളും നൃത്തം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ബൗണ്‍സേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹസിച്ചത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം തുടര്‍ന്നു. കയ്യാങ്കളിയായതോടെ ബൗണ്‍സേഴ്‌സ് വീണ്ടും ഇടപെട്ടു. ഇതിന് ശേഷം രണ്ട് സംഘത്തിലുള്ളവരും അവിടെ നിന്ന് മടങ്ങി.

യാന്‍സിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് ബാറില്‍ നിന്ന് മടങ്ങിയത്. എതിര്‍സംഘത്തിലുണ്ടായിരുന്ന യുവാക്കളുടെ യാത്ര കാറിലായിരുന്നു. വഴിയില്‍വെച്ച് യാന്‍സിയും സുഹൃത്തുക്കളും യുവാക്കളുടെ കാര്‍ കാണുകയും അതിന് നേരെ കല്ലെറിയുകയും ചെയ്തു. യുവാക്കള്‍ കാറില്‍ അവരെ പിന്തുടരുകയും യാന്‍സിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. റോഡില്‍ തെറിച്ചുവീണ യാന്‍സി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സാരമായ പരുക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ തര്‍ക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാര്‍ പൊലീസ് പൂട്ടിച്ചു. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചതിനാണ് നടപടി. കൊലപാതകത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

spot_img

Related news

മട്ടൻ ചോദിച്ചവർക്ക് പോത്തിറച്ചി; ബെംഗളൂരുവിൽ മലയാളി ഹോട്ടൽ പൂട്ടിച്ചു!

ബെംഗളൂരു: ആട്ടിറച്ചിയെന്ന് പറഞ്ഞ് റസ്റ്റോറന്റില്‍ പോത്തിറച്ചി വിളമ്പിയ സംഭവത്തില്‍ രണ്ട് മലയാളികള്‍...

ഇന്ധന കയറ്റുമതി തീരുവ പകുതിയോളം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; പെട്രോളിനും ഡീസലിനും എയർ ടർബൈൻ ഇന്ധനത്തിനും ഇളവ്

ഇന്ധനങ്ങളുടെ കയറ്റുമതി തീരുവ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു....

പ്രധാനമന്ത്രിയുമായി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച; ഡൽഹിയിൽ 20 മിനിറ്റ് ചർച്ച!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. 20...

‘കോക്രോച്ച് പാർട്ടി’ നീക്കം ഇന്ത്യയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ

ഇന്ത്യയെയും നരേന്ദ്രമോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന 'കോക്രോച്ച് പാർട്ടി'...