“മകളുടെ അക്കൗണ്ട് മരവിപ്പിച്ചു, നിങ്ങൾ പറയുന്ന വലിയ നമ്പരുകളൊന്നുമില്ല”; ഇ ഡി റെയ്ഡിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സിഎംആർഎൽ-എക്‌സാലോജിക് കേസിലെ ഇ.ഡി റെയ്ഡിൽ ഒടുവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരിശോധനകളുടെ ഭാഗമായി മകൾ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയുള്ള വലിയ തുകകളൊന്നും ആ അക്കൗണ്ടിൽ ഇല്ലെന്നും, പരിശോധനയ്ക്കിടെ ഇ ഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകർത്തതുൾപ്പെടെ സിപിഎം അണികൾ നടത്തിയ പ്രതിഷേധങ്ങളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. അവിടെ ആളുകൾ തികച്ചും ശാന്തമായാണ് ഇരുന്നതെന്നായിരുന്നു അക്രമസംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം, അത് ഞാൻ പറയേണ്ടതല്ലല്ലോ’ എന്ന് പിണറായി വിജയൻ വ്യക്തമാക്കി.

ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലുകൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന സങ്കുചിത നിലപാടുകളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ ഇത്തരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരമാവധി യോജിച്ച് നിൽക്കണമെന്നും, അതിനോട് കോൺഗ്രസ് ഇപ്പോഴും സങ്കുചിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാജ്യത്തിന്റെ വസ്തുതകൾക്ക് ചേരാത്ത നിലപാടാണ് ഇതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

spot_img

Related news

പൂണെയിൽ വൻ വിഷമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം; മുഖ്യപ്രതി യോഗേഷ് വാങ്കടെ ഉൾപ്പെടെ 8 പേർ പിടിയിൽ

മഹാരാഷ്ട്രയിലെ പൂണെയിലും പരിസരപ്രദേശങ്ങളിലും വൻ വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് 15...

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു!

കോഴിക്കോട്: അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന്...

നെറ്റും പിഎച്ച്ഡിയും ഉണ്ടായാലും പോരാ, ‘കെ-ടെറ്റ്’ നിർബന്ധം! പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി

കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ മുൻവിധിയിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി....

ഇനി ആർത്തവദിനങ്ങളിൽ വിശ്രമിക്കാം; സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: 'ഇന്ദിര ഗ്യാരണ്ടികൾ' നടപ്പിലാക്കുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളോടെയും, ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ...