കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു!

കോഴിക്കോട്: അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃത (അല്ലി) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്.

ഡൈനിംഗ് ടേബിളിൽ കയറിയ കുട്ടി അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുട്ടി ബോധരഹിതയായ നിലയിലായിരുന്നു. അലംകൃതയ്ക്ക് സാധാരണയായി ഡൈനിംഗ് ടേബിളിൽ കയറുന്ന ശീലം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അപകടം നടന്ന ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.

spot_img

Related news

പൂണെയിൽ വൻ വിഷമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം; മുഖ്യപ്രതി യോഗേഷ് വാങ്കടെ ഉൾപ്പെടെ 8 പേർ പിടിയിൽ

മഹാരാഷ്ട്രയിലെ പൂണെയിലും പരിസരപ്രദേശങ്ങളിലും വൻ വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് 15...

“മകളുടെ അക്കൗണ്ട് മരവിപ്പിച്ചു, നിങ്ങൾ പറയുന്ന വലിയ നമ്പരുകളൊന്നുമില്ല”; ഇ ഡി റെയ്ഡിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സിഎംആർഎൽ-എക്‌സാലോജിക് കേസിലെ ഇ.ഡി റെയ്ഡിൽ...

നെറ്റും പിഎച്ച്ഡിയും ഉണ്ടായാലും പോരാ, ‘കെ-ടെറ്റ്’ നിർബന്ധം! പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി

കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കിയ മുൻവിധിയിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി....

ഇനി ആർത്തവദിനങ്ങളിൽ വിശ്രമിക്കാം; സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: 'ഇന്ദിര ഗ്യാരണ്ടികൾ' നടപ്പിലാക്കുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളോടെയും, ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ...