കൊടുവള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഏഴുപേർക്ക് പരുക്ക്; അമിതവേഗത വില്ലനായി

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരുക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിക്കുകയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. കൂടാതെ മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ കൈതപ്പൊയില്‍ സ്വദേശികളേയും മുണ്ടോത്ത് സ്വദേശി മോഹിനിയെയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

spot_img

Related news

120 അടി താഴ്ചയിൽ മരണം മുഖാമുഖം; കുണ്ടറയിൽ കിണർ തൊഴിലാളിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ!

കൊല്ലം: കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം...

പുനർജനിയുടെ കരുതലുമായി വയനാട്: 17 വീടുകൾ കൂടി ഇന്ന് കൈമാറും

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറ്റം ചെയ്യും. ടൗണ്‍ഷിപ്പിലെ...

കടിച്ച പാമ്പിനെ കവറിലാക്കി യുവാവിന്റെ ‘ധീരത’; സംഭവം താമരശ്ശേരിയില്‍

കോഴിക്കോട്: കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയില്‍ എത്തി യുവാവ്. താമരശ്ശേരി...

സാധാരണക്കാരന് ഇരുട്ടടി; ഇന്ധനവില കൂട്ടാൻ എണ്ണക്കമ്പനികളുടെ സമ്മർദം; കേന്ദ്രത്തിന്റെ സാമ്പത്തിക റിപ്പോർട്ടിൽ മുന്നറിയിപ്പ്

ഇന്ധന വിലവർധനവിനെ തുടർന്ന് പ്രതിഷേധം നക്കുന്നതിടെ വിലകൂട്ടാൻ സമ്മർദം കർശനമാക്കി പൊതുമേഖല...

ലീഗില്‍ മന്ത്രിസഭാ ചര്‍ച്ച സജീവം; കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കും

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്....