‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിക്കും’; റിയാസിനെ വെല്ലുവിളിച്ച് പി.വി. അൻവർ

ബേപ്പൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി പി.വി. അൻവറും മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക്പോര് മുറുകുന്നു. ബേപ്പൂരിൽ റിയാസ് തോറ്റാൽ താൻ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന് വെല്ലുവിളിച്ച അൻവർ, റിയാസിനെതിരെ പാർട്ടിയിലും ഭരണത്തിലും ഉയർന്ന അമർഷം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും ആരോപിച്ചു. എന്നാൽ എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി.

സംസ്ഥാനത്ത് പിണറായിസത്തിനെതിരായ ശക്തമായ തരംഗമുണ്ടായെന്ന് ആരോപിച്ചാണ് പി.വി. അൻവർ രംഗത്തെത്തിയത്. മുഹമ്മദ് റിയാസിന്റെ അപ്രമാദിത്വത്തിൽ സി.പി.ഐ.എമ്മിനുള്ളിൽ തന്നെ വലിയ അമർഷമുണ്ടെന്നും ഇത് വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്നും അൻവർ പറഞ്ഞു.

അൻവറിന്റെ വെല്ലുവിളി ഇങ്ങനെ:

“ബേപ്പൂരില്‍ റിയാസ് തോറ്റാല്‍ ഞാൻ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കും. റിയാസ് ഇതിന് തയ്യാറുണ്ടോ? കമ്മലിടണ്ട, മൊട്ടയടിച്ചാൽ മാത്രം മതി.”

കോഴിക്കോട് ജില്ലയിൽ സി.പി.ഐ.എമ്മിന് തിരിച്ചടിയുണ്ടാകാൻ കാരണം റിയാസാണെന്നും ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് എതിരായെന്നും അൻവർ കൂട്ടിച്ചേർത്തു.

എന്നാൽ ഈ ആരോപണങ്ങളെയും എക്സിറ്റ് പോൾ ഫലങ്ങളെയും തള്ളിക്കൊണ്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം ജൂൺ നാലിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ലെന്നും സ്ത്രീ വോട്ടർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്നും റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുന്നണി വിട്ട അൻവറും സി.പി.ഐ.എമ്മും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുകയാണ്.

spot_img

Related news

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...

നോവായി ഋതുചന്ദ്ര; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസര്‍കോട് എളേരിത്തട്ടിലെ...

തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി...