പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; വിവാഹിതനായ യുവാവിന് 20 വർഷം കഠിനതടവ്

തിരുവനന്തപുരം: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം താമസിക്കുന്ന ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി (29) യെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനായ പ്രതി പത്താം ക്ലാസുകാരിയായ അതിജീവിതയെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. 

കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്‍റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്പി ടി. ജയകുമാർ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.

spot_img

Related news

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...

നോവായി ഋതുചന്ദ്ര; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരിച്ചു

കാസര്‍കോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസര്‍കോട് എളേരിത്തട്ടിലെ...

തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ! ഭർത്താവ് ശിവപ്രസാദ് പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി...

“ഭരണവിരുദ്ധ തരംഗമില്ല, എൽഡിഎഫ് വീണ്ടും അധികാരത്തിലേക്ക്”; സർവ്വേകളെ തള്ളി എം.വി ഗോവിന്ദൻ

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശുഭപ്രതീക്ഷ പങ്കുവെച്ച് സി.പി.ഐ.എം സംസ്ഥാന...

വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളൻ; മൂന്ന് പവൻ സ്വർണ്ണമാല കവർന്നു

കോഴിക്കോട്: വടകരയില്‍ വിവാഹ വീട്ടില്‍ മോഷണം. പടിക്കല്‍ താഴെ പ്രകാശന്റെ വീട്ടിലാണ്...